‘പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കും; കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം’; മന്ത്രി ജെ ചിഞ്ചുറാണി

പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചടയമംഗലത്ത്‌ എൽഡിഎഫിന് വിജയം സുനിശ്ചിതം. കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. എൽഡിഎഫിൽ ഭിന്നത ഇല്ലെന്നും സിപിഐഎം-സിപിഐ തമ്മിലുള്ള പോരുകൾ അപ്പപ്പോൾ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി  പറഞ്ഞു.

ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. ഭരണത്തുടർച്ചക്കുള്ള ചർച്ചകൾക്കാണ് പ്രാധാന്യം. മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. ചടയമംഗലം എന്നും ഇടതുപക്ഷത്തിന് അനുകൂലമായി നിൽക്കുന്ന മണ്ഡലമാണ്. ആ മണ്ഡലത്തിൽ ഒരു ടേമിൽ മാത്രമാണ് തോറ്റിട്ടുള്ളത്. നല്ല വികസനം നടത്തിയാണ് മുന്നോട്ടുപോകുന്നത്. പാർട്ടിയാണ് ആരും മത്സരരംഗത്തേക്ക് ഇറക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

എൽഡിഎഫിൽ ഒരു തരത്തിലുള്ള അകൽച്ചയും ഇല്ല. കൂടുതൽ വനിതാ പ്രതിനിധ്യം ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സിപിഐയിൽ നടക്കുന്നുണ്ടെന്ന് കൂടി മന്ത്രി വ്യക്തമാക്കി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള നിർണായക എൽഡിഎഫ് യോഗം ആരംഭിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങളും ചർച്ചയാകും. സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്നുച്ചയ്ക്ക് ശേഷം ചേരും.

Be the first to comment

Leave a Reply

Your email address will not be published.


*