
ജിഎസ്ടി പരിഷ്കരണത്തെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനം നഷ്ടം നികത്തണം എന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുറക്കുന്നത് ആർക്ക് ഗുണം ചെയ്യുമെന്നാണ് പരിശോധിക്കേണ്ടതുണ്ട്. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിൻ്റെ വില കൂട്ടാറുണ്ട്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്തെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ജിഎസ്ടി ഇല്ലായിരുന്നെങ്കിൽ പോയ വർഷം കേരളത്തിന് 60000 കൊടിയോളം വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ പോയവർഷം ലഭിച്ച വരുമാനം 32773 കോടി മാത്രമണെന്ന് മന്ത്രി വിശദമാക്കി. സിഗരിറ്റിൻ്റെയും പുകയിലയുടെയും പണം സംസ്ഥാനങ്ങൾക്ക് നൽകണം എന്ന ആവശ്യവും കേന്ദ്രം അംഗീകരിക്കാൻ തയ്യാറായില്ല. ഇന്നലത്തെ യോഗത്തിൽ നഷ്ടപരിഹാരത്തിൻ്റെ പേരിൽ തർക്കം ഉണ്ടായെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ വരുമാനം കൂടുതൽ ലഭിച്ചിരുന്നത് 18%, 28% ജിഎസ്ടി ഉണ്ടായിരുന്ന ഉത്പന്നങ്ങളിൽ നിന്നുമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു യോഗത്തിനെത്തിയത്. എന്നാൽ തലക്ക് അടിയേറ്റത് പോലെയായെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അനിശ്ചിതാവസ്ഥ ഉണ്ട്. എന്നാൽ രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് മന്ത്രി വ്യക്തമാക്കി.
Be the first to comment