
ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനാണ് പുതിയ മദ്യനയത്തിൽ ഊന്നലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇംഗ്ലീഷ് മാസം ഒന്നാം തീയതി ഡ്രൈ ഡേ പ്രഖ്യാപിക്കുമ്പോഴുണ്ടായ സാഹചര്യത്തിന് ഇപ്പോൾ പ്രസക്തി കുറഞ്ഞു. സർക്കാരിൻെറ പുതിയ മദ്യനയത്തെപ്പറ്റി വിശദീകരിക്കാനായിരുന്നു
മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളെ കണ്ടത്.
ത്രീ സ്റ്റാർ വരെയുളള ഹോട്ടലുകൾക്ക് ഡ്രൈഡേയിൽ ഇളവ് നൽകിയതടക്കമുളള മദ്യനയത്തിലെ വിവരങ്ങൾ ഇന്നലെ ട്വന്റി ഫോർ പുറത്ത് വിട്ടിരുന്നു. ഇംഗ്ലീഷ് മാസം 1ന് ടൂറിസം പരിപാടികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ 7 ദിവസം മുൻപ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകി അരലക്ഷം രൂപ ഫീസ് നൽകി ഏകദിന പെർമിറ്റ് എടുക്കണമെന്നാണ് നയത്തിലെ വ്യവസ്ഥ .
വിനോദ സഞ്ചാര മേഖലകളിലെ നക്ഷത്ര ഹോട്ടലുകളിൽ കള്ള് പാർലറുകൾ തുടങ്ങും
അതാത് റേഞ്ചിലെ കള്ള് ഷാപ്പിൽ നിന്ന് കള്ള് വാങ്ങി വിൽക്കാം. ഡ്രൈ ഡേയിൽ ടൂറിസം മേഖലക്ക് ഇളവ് നൽകിയതിനെയും മന്ത്രി ന്യായീകരിച്ചു. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ്. ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്ന് KCBC വിമർശിച്ചു. അതേസമയം, KCBC സംഭരിക്കുന്ന മദ്യം ലക്ഷദ്വീപിലേക്ക് കയറ്റുമതി ചെയ്യാനും അനുമതി നൽകി.
Be the first to comment