അതിവേഗ റെയിലിൽ ഇ ശ്രീധരന്റെ ചുമതല അറിയില്ലെന്ന് മന്ത്രി പി രാജീവ്. ചുമതലയുണ്ടെങ്കിൽ കേന്ദ്രം ഇക്കാര്യം പറയട്ടെ. ഇ ശ്രീധരനെ ചുമതലപ്പെടുത്തിയ ഉത്തരവുണ്ടെങ്കിൽ ചർച്ച ചെയ്യാം. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയാൽ മതിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ആർക്കാണ് ഇത്ര തിടുക്കം എന്ന ഹാഷ്ടാഗല്ല, വേഗതയാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി.
കെ റയിൽ സംസ്ഥാനം മാത്രം വിചാരിച്ചാൽ നടക്കുന്ന പദ്ധതിയല്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെ റെയിലിൽ കേന്ദ്രത്തിൻ്റെ അനിശ്ചിത്വം തുടരുകയാണ്. കേന്ദ്രസർക്കാർ അനുമതി നൽകുന്ന മുറയ്ക്ക് ഡിപിആർ തയ്യാറാക്കും. നിർമ്മല സീതാരാമന്റെ ബജറ്റിൽ പ്രതീക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ മെട്രോമാന് ഇ ശ്രീധരന് മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച RRTS റെയില്‍ സംവിധാനവുമാണ് ചർച്ചയാകുന്നത്.
റീജിനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം സംസ്ഥാനത്ത് പ്രായോഗികമല്ലെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു.സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കിയെന്നും മണ്ടന്‍ പദ്ധതിയെന്നും മെട്രോമാന് ഇ ശ്രീധരന് വിമർശിച്ചു. താൻ മുന്നോട്ട് വച്ച അതിവേഗ റെയിൽ പദ്ധതിയാണ് കേരളത്തിന് അനുയോജ്യമെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു.
മത്സരിച്ചപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞയാൾ അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ഇ ശ്രീധരനെ വിമർശിച്ചിരുന്നു. കെ റെയില്‍ എതിരെ നിന്നതും ഇ ശ്രീധരനെന്ന് പരോക്ഷവിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.



Be the first to comment