‘കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഫോർമുല നടപ്പാക്കും’; ആർ‌ ബിന്ദു

കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ‌ ബിന്ദു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അത് കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്ന് മന്ത്രി ആർ‌ ബിന്ദു പറഞ്ഞു.

2012ലെ പ്രക്രിയ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിൽ ഇപ്പോൾ സംസ്ഥാന ബോർഡിന്റെറെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസം ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം സംസ്ഥാന സർക്കാരിന്റേതാണ് എന്ന തരത്തിൽ തെറ്റായ പ്രചാരണം നടക്കുകയാണ്. സർക്കാർ എടുത്ത തീരുമാനം നടപ്പാക്കാൻ പറ്റിയില്ലല്ലോ എന്ന് മന്ത്രി ചോദിച്ചു.

സംസ്ഥാന സർക്കാർ ക്യാബിനറ്റ് കൂടി അങ്ങനെ ഒരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ പഴയ ഫോർമുല തന്നെയല്ലേ നടക്കുക. കുട്ടികൾ പുറം തള്ളപ്പെട്ടു എന്ന് പറഞ്ഞാൽ അതിൽ അനീതി ഉണ്ടായിട്ടുണ്ട്. എല്ലാ കുട്ടികൾക്കും നീത ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഫോർമുല തയാറാക്കും. അനീതി പരിഹരിക്കാൻ‌ സർക്കാർ ശ്രമിച്ചത്. ഭൂരിപക്ഷമുള്ള കുട്ടികൾക്ക് നീതി ഉറപ്പാക്കനുള്ള കാര്യമായതിനാൽ എൻട്രൻസ് കമ്മിഷണർ അടക്കം മുന്നോട്ടുവെച്ചിട്ടുള്ള നിർ‌ദേശം സർക്കാരിന് പരി​ഗണിക്കാൻ സാധ്യമാകില്ലായിരുന്നു.

എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും വേണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചതിൽ കുട്ടികൾ പുറന്തളപ്പെട്ടതിന് കാരണം സർക്കാരാണെന്ന് പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. ആരാ ഉത്തരവാദിയെന്ന് ആലോചിച്ചാൽ മതിയെന്നാണ് മന്ത്രി പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*