‘ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെ, ശ്വേത മേനോൻ കരുത്തുറ്റ സ്ത്രീ’; മന്ത്രി സജി ചെറിയാൻ

താരസംഘടനയായ അമ്മയുടെ തലപ്പത്ത് നാല് വനിതകൾ. ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും ശ്വേത മേനോൻ കരുത്തുറ്റ സ്ത്രീ ആണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്‌ക്കെതിരെ വളരെ മോശമായ നീക്കങ്ങളുണ്ടായി. എന്നാൽ ആ സമയത്തെല്ലാം സർക്കാർ എല്ലാ പിന്തുണയും അവർക്ക് നൽകി. സ്ത്രീ ഭരണം നല്ല കാലം മലയാള സിനിമക്ക് കൊണ്ടുവരും. എന്നുവെച്ച് പുരുഷന്മാർ മോശമെന്നല്ല പറഞ്ഞതെന്നും കുക്കു പരമേശ്വരൻ സെക്രട്ടറി ആയതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ 31 വർഷത്തെ അമ്മയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു വനിത സംഘടനയെ നയിക്കുന്നത്. വാശിയേറിയ പോരാട്ടമായിരുന്നു നടൻ ദേവനും ശ്വേത മേനോനും തമ്മിൽ ഉണ്ടായിരുന്നത്. കുക്കുപരമേശ്വരൻ ജനറൽ സെക്രട്ടറിയായും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി, ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർ വൈസ് പ്രസിഡന്റുമാരുമായി തിരഞ്ഞെടുക്കപ്പെട്ടു.

നമ്മൾ നേടി എന്നായിരുന്നു വിജയത്തിന് ശേഷം ശ്വേത മേനോൻ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. അമ്മ ഒരു സ്ത്രീ ആകണം എന്ന് എല്ലാവരും പറഞ്ഞിരുന്നു ഇപ്പോഴിതാ ഒരു സ്ത്രീ ആയിരിക്കുന്നു. അമ്മ സംഘടനാ ഒരു കൂട്ടായ്മയാണ് ഒരു വലിയ കുടുംബമാണിത്. ഒരു അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുത് പക്ഷെ ഒരു മാറ്റത്തിനായി പ്രവർത്തിക്കും. ഒറ്റയ്ക്ക് ഒരു പദ്ധതിയുമായി മുന്നോട്ട് പോകുകയോ അജണ്ട മുന്നോട്ട് വെക്കുകയോ ചെയ്യുന്നില്ല. മറിച്ച് കൂട്ടായ ആലോചനകളിലൂടെയായിരിക്കും തന്റെ പദ്ധതികൾ നടപ്പാക്കാൻ പോകുന്നതെന്നും ശ്വേത മേനോൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*