നിയമസഭയില്‍ പ്രതിപക്ഷത്തിനുനേരെ ആഞ്ഞടിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം നിയമസഭയില്‍ മന്ത്രിമാരെ അസഭ്യം പറയുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു. പ്രതിഷേധം മന്ത്രിമാര്‍ക്ക് നേരെ വേണ്ടെന്നും തങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രി പറഞ്ഞു.
സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് മനസിലാക്കാം. പക്ഷേ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പറയാന്‍ അവര്‍ പറയുന്നത് എന്തിനെന്ന് മന്ത്രി ചോദിച്ചു. റോജി എം ജോണ്‍ എംഎല്‍എയുടെ പേര് ഉള്‍പ്പെടെ പറഞ്ഞാണ് നിയമസഭയില്‍ മന്ത്രി ആഞ്ഞടിച്ചത്. തങ്ങളെ വിരട്ടാന്‍ നോക്കേണ്ട. മന്ത്രിമാരെ നോക്കി അസഭ്യം പറയാനും വിരട്ടാനും വരേണ്ട. തങ്ങളാരും ഓട് പൊളിച്ച് നിയമസഭയില്‍ വന്നവരല്ലെന്നും ജനങ്ങള്‍ തിരഞ്ഞെടുത്താണ് തങ്ങളെ ഇങ്ങോട്ട് അയച്ചതെന്നും ശിവന്‍കുട്ടി ആഞ്ഞടിച്ചു.
സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ചൂണ്ടിക്കാട്ടി ഇന്നും മന്ത്രി ശിവന്‍കുട്ടി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. സ്വര്‍ണക്കള്ളന്‍ ആരെന്നും ആരാണ് സോണിയയുടെ അടുത്ത് പോയതെന്നും ബ്രേസ്ലെറ്റ് വാങ്ങിയതെന്നും എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം ആഞ്ഞടിച്ചു.



Be the first to comment