ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ട്വന്റി ട്വന്റി പിന്തുണയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരിഹാസം. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള ചോദ്യമായാണ് വി ശിവന്‍ കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
അല്ല പ്രതിപക്ഷ നേതാവേ, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് ഇനി കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നത്.. എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. എല്‍ഡിഎഫ് ഭരണം പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിക്കുകയായിരുന്നു.
ഇവിടെ യുഡിഎഫിന് ഏഴ് സീറ്റാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് എട്ടും രണ്ട് സീറ്റ് ട്വന്റി 20ക്കും ഉണ്ടായിരുന്നു. കക്ഷിനില പ്രകാരം എല്‍ഡിഎഫ് അധികാരം പിടിക്കുമെന്നിരിക്കെ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും യുഡിഎഫിന്റെ റെജി തോമസ് പ്രസിഡന്റ് ആകുകയും ചെയ്യുകയായിരുന്നു. ഇക്കാര്യമാണ് മന്ത്രി ഉയര്‍ത്തിക്കാട്ടുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതായുള്ള പ്രഖ്യാപനം ഉണ്ടായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Be the first to comment