‘മക്കൾക്ക് ഒപ്പം; പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ച് വിട്ടു’; മന്ത്രി വി ശിവൻകുട്ടി

പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ച് വിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. ഇനിയും കുറച്ച് പേർ ഉണ്ട്. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പം നിൽക്കും. പൊലീസും ഒപ്പം നിൽക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നും വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നൽകുമെന്നും. എൻഒസി നൽകുന്നത് സർക്കാരാണെന്നും അത് പിൻവലിക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.

പൊലീസിലൂടെയാണ് സർക്കാരിന്റെ മുഖം ജനങ്ങൾ നോക്കിക്കാണുന്നത്. ഗവൺമെന്റിന്റെ മുഖ മുദ്രയാണ് പൊലീസ് സംവിധാനം. ചില സംഭവവങ്ങൾ ഒഴിച്ചു നിർത്തിയാൽ പൊലീസിന്റെ പ്രവർത്തനം മികച്ചതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*