
തിരുവനന്തപുരം: സ്കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമെന്നും വിഷയത്തില്‍ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ഡിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയും വിദ്യാകിരണം മിഷന് വഴിയും വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ഇത് അക്കാദമിക മികവ് ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ അടക്കം വിദ്യാഭ്യാസ സൂചികകളില്‍ കേരളം ഇപ്പോള്‍ പ്രഥമ ശ്രേണിയിലാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Be the first to comment