
പത്തനംതിട്ട റാന്നിയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇനിയും ഇത്തരം സംഭവമുണ്ടായാൽ പിരിച്ചുവിടുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഓഫീസിനെതിരെ സ്കൂൾ മാനേജ്മെന്റും രംഗത്ത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ചയും വ്യക്തമാകുകയാണ്.
പതിനാല് വർഷം ശബളം കിട്ടാതെ അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്കെതിരെ കർശന മുന്നറിപ്പാണ് മന്ത്രി വി ശിവൻകുട്ടി നൽകിയത്. ഇനിയും ഇത്തരം സംഭവമുണ്ടായാൽ പിരിച്ചുവിടുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി. മറ്റൊരു അധ്യാപികയെ സ്കൂളിൽ നിയമിക്കുക ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ചില ജീവനക്കാരുടെ അജണ്ടയായിരുന്നുവെന്ന് മരിച്ച ഷിജു പി റ്റിയുടെ കുടുംബത്തിന്റെ ആരോപണം.
ശമ്പളം ലഭിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ നടപടി നേരിട്ട ജീവനക്കാർ അതിന് അർഹരെന്ന് ഷിജോ പി റ്റി യുടെ കുടുംബം. എന്നാൽ പ്രഥമാധ്യാപിക നിരപരാധിയെന്നും ഷിജോ പി റ്റിയുടെ അച്ഛൻ ത്യാഗരാജൻ പറഞ്ഞു. അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ നടപടി മുഖം രക്ഷിക്കാനാണെന്ന് സ്കൂൾ മാനേജ്മെനഅറ് ആരോപിച്ചു. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ വകുപ്പുതല നിർദ്ദേശം ഉണ്ടെങ്കിലും നടപടി നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും മാനേജർ വ്യക്തമാക്കി.
Be the first to comment