മന്ത്രി വീണാ ജോർജ് ഐസിയുവിൽ; സന്ദർശിച്ച് മുഖ്യമന്ത്രി

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഐസിയുവിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ മന്ത്രിയെ സന്ദർശിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരുക്കേറ്റത്.

ആരോഗ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മന്ത്രിയെ കാണാനായി സിപിഐഎം നേതാക്കളും ആശുപത്രിയിൽ എത്തി. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ വിമർശനവുമായി സിപിഐഎം നേതാക്കൾ രം​ഗത്തെത്തി. എന്നാൽ ദേഹോപദ്രവ് നടത്തിയിട്ടില്ലെന്നാണ് കെഎസ്‌യുവിന്റെ വാദം.

വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയാണ് കെഎസ്‌യു കരിങ്കൊടി പ്രതിഷേധം നടത്തിയത്. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*