മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാലാണ് തീരുമാനം. നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി.

കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും മന്ത്രിക്ക് വേദന ഉണ്ടായിരുന്നു.

നിലവില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ നാല് ദിവസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ മന്ത്രിക്ക് നിര്‍ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*