പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും; ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വിദേശകാര്യ മന്ത്രാലയം

സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഇറാനില്‍ 9,000 ഇന്ത്യക്കാരാണുള്ളത്. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇറാൻ വ്യോമ പാത തുറന്നതിനാൽ ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കുന്ന ദൗത്യത്തിലേക്ക് കടക്കില്ലെന്നും സ്വന്തം നിലയ്ക്ക് ഇന്ത്യൻ പൗരന്മാർ മടങ്ങണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ചാബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇറാന്‍ വ്യോമപാത തുറന്നതിനാല്‍ ഇന്ത്യക്കാരെ ഉടന്‍ ഒഴിപ്പിക്കില്ല. സ്വന്തം നിലയ്ക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്ത് മടങ്ങിയെത്തും. സ്വന്തം നിലയിലാണ് ഇന്ത്യൻ പൗരന്മാർ മടങ്ങി എത്തുന്നത്. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിലാണ് മടക്കം.

Be the first to comment

Leave a Reply

Your email address will not be published.


*