‘മൈ ഗ്രേറ്റ് ഫ്രണ്ട്’ ഫോൺ കോളിനും ഊഷ്മളമായ ദീപാവലി ആശംസയ്ക്കും നന്ദി; ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോൺ കോളിനും ഊഷ്മളമായ ദീപാവലി ആശംസകൾക്കും നന്ദി. ദീപങ്ങളുടെ ഉത്സവത്തിൽ, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങൾ ലോകത്തെ പ്രത്യാശയോടെ പ്രകാശിപ്പിക്കുകയും എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഐക്യത്തോടെ നിലകൊള്ളുകയും ചെയ്യട്ടെ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ച് യുഎസ് പ്രസിഡന്റ് പ്രധാനമന്ത്രിയെ ടെലിഫോണിൽ സംസാരിച്ചിരുന്നു. ഔദ്യോഗികമായി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഗ്രേറ്റ് ഫ്രണ്ട്’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജനങ്ങൾക്കും യുഎസിലുള്ള ഇന്ത്യക്കാർക്കും അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്നും ട്രംപ് അവകാശപ്പെട്ടു. ‘റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങില്ല. റഷ്യ – ഉക്രയ്‌ൻ യുദ്ധം അവസാനിക്കണമെന്ന് എന്നെപ്പോലെ തന്നെ അദ്ദേഹവും ആഗ്രഹിക്കുന്നു’– എന്നാണ് ട്രംപ് പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*