‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി

‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി. എല്ലാ സ്ഥാനാർത്ഥികൾക്കും മോഹൻലാൽ ആശംസ നേർന്നു. എല്ലാവരും കൂടെ ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ച വെയ്ക്കട്ടെ എന്നാശംസിക്കുന്നു. ആരെയും വിട്ട് പോയിട്ടില്ല, എല്ലാവരും ഇതിൽ ഉണ്ട്.അംഗങ്ങളുടെ അഭിപ്രായം ആയിരിക്കും അടുത്ത ഭരണസമിതിയെന്നും മോഹൻലാൽ വ്യക്തമാക്കി.

വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം തിരികെ മടങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവനും ശ്വേത മേനോനും വോട്ട് ചെയ്യാനെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പിടിച്ചുനിൽക്കാനാകാതെയാണ് കഴിഞ്ഞ ആഗസ്റ്റ് 27നാണ് മോഹൻലാൽ നേതൃത്വം നൽകുന്ന ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചൊഴിഞ്ഞത്. അതിന് ശേഷം അഡ്ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും വിവാദങ്ങൾക്ക് പഞ്ഞമുണ്ടായില്ല.

ഒരു വർഷത്തോട് അടുക്കുന്ന വേളയിൽ ‘അമ്മ’ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മോഹൻലാലും വ്യക്തമാക്കി. അംഗങ്ങൾക്ക് സ്വീകാര്യമായ ആളുകൾ നേതൃത്വത്തിലേക്ക് വരും. തന്റെ വ്യക്തിപരമായ താൽപര്യത്തിന് പ്രസക്തിയില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇന്ന് കൊച്ചിയിൽ. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും.

ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. പ്രസിഡന്റ്‌ സ്ഥലത്തേക്ക് ദേവനും ശ്വേത മേനോനും തമ്മിലാണ് പോരാട്ടം. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി അടക്കം മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കും. നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്നാണ് വിവരം. n

Be the first to comment

Leave a Reply

Your email address will not be published.


*