ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ചപ്പോൾ നിരവധി സൂപ്പർഹിറ്റുകളാണ് പിറന്നത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടൻ ചെമ്പന് വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരിക്കുക. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ജോഷിയും ഒന്നിക്കുന്നത്. 2015ൽ റിലീസ് ചെയ്ത ലൈല ഓ ലൈല ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഈ ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച വിജയം നേടാനായില്ല. തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ജോഷി 2019ൽ പൊറിഞ്ചു മറിയം ജോസിലൂടെ വമ്പൻ തിരിച്ചു വരവാണ് നടത്തിയത്.
അതിനു ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനും മികച്ച വിജയമാണ് സ്വന്തമാക്കി. ഇപ്പോൾ ജോജു ജോർജിനെ നായകനാക്കി ഒരുക്കുന്ന ആന്റണിയാണ് ജോഷിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാകും ഇത്.




Be the first to comment