പീക്കി ബ്ലൈൻഡേഴ്‌സ് താരത്തിൻ്റെ ഇഷ്ടനടൻ ‘മോഹൻലാൽ’

ആഗോള സീരീസ് പ്രേക്ഷകരുടെ പ്രീതി സംബന്ധിച്ച ബ്രിട്ടീഷ് ഗ്യാങ്‌സ്റ്റർ സീരീസ് താരത്തിൻ്റെ ഇഷ്ടനടന്മാരിലൊരാൾ മലയാളത്തിൻ്റെ മോഹൻലാൽ. ഓസ്കർ പുരസ്‌കാര ജേതാവ് കിലിയൻ മർഫി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസിലെ ഒരു സുപ്രധാന വേഷം ചെയ്യുന്ന ഹോളിവുഡ് താരം കോസ്മോ ജാർവിസാണ്‌ തനിക്ക് ഇഷ്ട്ടപ്പെട്ട ഹോളിവുഡിലെ ഇതിഹാസ താരങ്ങൾക്കൊപ്പം മോഹൻലാലിൻ്റെ പേരും ചേർത്തത്.

ചാർളി ചാപ്ലിൻ, ആന്തണി ഹോപ്കിൻസ്, ഡാനിയേൽ ഡേ ലൂയിസ്, പീറ്റർ സെല്ലാഴ്‌സ്, ഗാരി ഓൾഡ്മാൻ, വോക്കിൻ ഫീനിക്സ് തുടങ്ങിയ നടന്മാർ അടങ്ങിയ ലിസ്റ്റിൽ മോഹൻലാലിൻ്റെ പേര് ശ്രദ്ധിച്ച ആരാധകർ ഉടൻ തന്നെ സംഗതി സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയായിരുന്നു. ദി ആർട്ടിക്കിൾ മാഗസിൻ എന്ന പ്രശസ്ത ഫിലിം വെബ്‌സൈറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോസ്മോ ജാർവിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു ഹോളിവുഡ് താരം എങ്ങനെയാണ് മോഹൻലാലിൻ്റെ സിനിമകൾ കണ്ടു എന്നും, മോഹൻലാലിനെ അദ്ദേഹം എത്രത്തോളം അറിഞ്ഞിട്ടുണ്ട് എന്നുമൊക്കെയുള്ള അനവധി ചോദ്യങ്ങളാണ് പോസ്റ്റുകൾക്കടിയിൽ ആരാധകർ കമന്റ് ചെയ്യുന്നത്. എന്നാൽ അഭിമുഖം വീഡിയോ രൂപത്തിൽ അല്ലാത്തതിനിലുള്ള വിഷമം പങ്കുവെക്കുന്നവരും കുറവല്ല.

പീക്കി ബ്ലൈൻഡേഴ്‌സിൽ കോസ്മോ ജാർവിസ്, ‘ബാർണി തോംപ്സൺ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അനിഹിലേഷൻ, ലേഡി മാക്ക്ബെത്ത്, പെർസ്വേഷൻ, വാർ ഫെയർ, നൊക്ട്ടെർണൽ, ദി ആൾട്ടോ നൈറ്റ്സ്, ഇറ്റ്‌ ഈസ് ഇൻ അസ് ഓൾ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയും താരം ആഗോള പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*