ലാലേട്ടന്‍ വീണ്ടും പോലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ബിനു പപ്പു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗര്‍ണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു.

ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന മറ്റൊരു മികച്ച തിരക്കഥയായി ‘L365’ മാറുമെന്നാണ് പ്രതീക്ഷ. ‘തന്ത വൈബ്’, ‘ടോര്‍പിഡോ’ എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ഇത്.

‘തുടരും’, ‘എമ്പുരാന്‍’ എന്നീ ചിത്രങ്ങളിലൂടെ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍, ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ എത്തും എന്ന വാര്‍ത്ത ഇതിനകം തന്നെ സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. റിലീസായ പോസ്റ്ററില്‍, ഒരു വാഷ്‌ബേസിന്റെ കണ്ണാടിയില്‍ ‘L365’ എന്ന പേരും അണിയറപ്രവര്‍ത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. സമീപത്ത് തൂക്കി വെച്ചിരിക്കുന്ന പോലീസ് ഷര്‍ട്ടാണ് ലാലേട്ടന്റെ ലുക്കിനെക്കുറിച്ച് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ ന് ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മ്മാണസംഘം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*