റീ റിലീസിലൂടെ കേരള ബോക്സോഫീസിൽ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്മോഹൻലാൽ ചിത്രങ്ങൾ. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ മോഹൻലാലിൻ്റെ റീ റിലീസ് ചിത്രങ്ങൾക്ക് പിന്നാലെ മറ്റൊരു ചിത്രവും കൂടി പ്രേക്ഷകരിലേക്കെത്തുകയാണ്. മംഗലശേരി നീലകണ്ഠനായും കാർത്തികേയനായും മോഹൻലാൽ തകർത്താടിയ രാവണപ്രഭു ആണ് ആ ചിത്രം.
ഇപ്പോഴിതാ ചിത്രത്തിൻ്റെ റീ റിലീസ് ടീസർ എത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. റീ റിലീസ് എന്നാണ് എന്ന വിവരം അറിയിച്ചിട്ടില്ല. മാറ്റിനി നൗ ആണ് രാവണപ്രഭു റീ മാസ്റ്റർ ചെയ്യുന്നത്. 2001ല്‍ റിലീസ് ചെയ്ത ചിത്രമാണ് രാവണപ്രഭു.
മോഹന്‍ലാലിന്‍റെ കള്‍ട്ട് ചിത്രം ദേവാസുരത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് രഞ്ജിത് രാവണപ്രഭു ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റാണ്. 19 കോടി ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്യുകയും ചെയ്തിരുന്നു. ഐ വി ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ ദേവാസുരത്തിന്‍റെ തിരക്കഥയും രഞ്ജിത്തിന്‍റേത് ആയിരുന്നു.



Be the first to comment