കോട്ടയം: 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ നൽകണം എന്ന ആവശ്യവുമായി ഒ ഐ ഒ പി മൂവ്മെന്റ് കോട്ടയം ഗാന്ധി സ്ക്വയറിൽ ബഹുജന മഹാസംഗമം സംഘടിപ്പിച്ചു. 28 ന് രാവിലെ 10 മുതൽ ധർണ്ണയും തുടർന്ന് പൊതുസമ്മേളനവും പ്രതിഷേധ പ്രകടനവും നടന്നു.
2019 ജൂലൈ 30ന് തുടക്കം കുറിച്ചതുമുതൽ ഇന്ത്യയിലെ മുഴുവൻ പൗരന്മാരുടെയും അവകാശമായ തുല്യ നീതി സംരക്ഷിക്കണമെന്ന ആവശ്യവുമായി നിരന്തരം പ്രവർത്തിക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എൻ എം ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം റവ. ഫാ. ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ബി ജെ പി ദേശീയ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, കെ എസ് ടി യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം, ഫാ. ജോർജ് മാത്യു, സ്വാമി ഗുരുശ്രീ റോപ്പ് ഇന്ത്യ, ഒ ഐ ഒ പി ഫൗണ്ടർ മെമ്പർ ബിജു എം ജോസഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ബീന സാബു, സംസ്ഥാന ട്രഷറർ സുരേന്ദ്രൻ ചങ്ങരോത്ത്, ബിജു കെ ബേബി, മുരളീധരൻ (തൃശൂർ വെസ് പ്രസിഡന്റുമാർ), സജി സാമുവൽ, ജോ: സെക്രട്ടറിമാരായ ജോസ് യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.



Be the first to comment