ഒമാനില്‍ കുടുംബ വിസയും കുട്ടികളുടെ ഐഡി കാര്‍ഡും പുതുക്കുന്നതിന് ഇനി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം. ഈ മാസം മുതല്‍ പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങി. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. രാജ്യത്തെ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം കുടുംബ വിസ പുതുക്കുന്നതിനും കുട്ടികളുടെ ഐ ഡി കാര്‍ഡ് പുതുക്കുന്നതിനും ഇനി കടമ്പകളേറെയാണ്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന തീരുമാനം ഇതിനകം തന്നെ നിലവില്‍ വന്നുകഴിഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച ഊദ്യേഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടികളുടെ ഐ.ഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജിനല്‍ പാസ്പോര്‍ട്ട്, വിസയുടെ പകര്‍പ്പ്, അറ്റസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഹാജരാക്കണം.
പങ്കാളിയുടെ വിസ പുതുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യാഭര്ത്താക്കന്മാരുടെ ഒറിജിനല്‍ പാസ്പോര്ട്ടുകള് എന്നിവയും ഹാജരാക്കണം. ഇതിന് പുറമെ ഭര്‍ത്താവും ഭാര്യയും നേരിട്ട് ഹാജാകുകയും വേണം. ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനും കൂടുതല്‍ രേഖകള്‍ ഹാജരാക്കണം. ഒറിജിനല്‍ പാസ്പോര്‍ട്ട്, പഴയ ഐഡി കാര്‍ഡ്, കൊമേഴ്ഷ്യല്‍ രജിസ്ട്രേഷന് കോപ്പി, വിസ പുതുക്കൽ കേപ്പി എന്നിവയാണ് ഇതിനായി ഹാജരാക്കേണ്ടത്.
ഒമാനിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ. പൊതു,സ്വകാര്യ മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ജീവനക്കാരിൽ 55 ശതമാനം പേരും സ്വദേശികൾ ആണ്. സ്വദേശിവത്കരണം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിജയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 71,180 ആയി ഉയർന്നിട്ടുണ്ട്. മുൻ വർഷങ്ങളെ […]
ഒമാന്റെ ബൗളര്‍മാരെ തുടരെ തുടരെ പ്രഹരിച്ച് സ്റ്റോയിനിസും വാര്‍ണറും ടി20 ലോക കപ്പില്‍ ഓസീസിന് ആദ്യ വിജയം സമ്മാനിച്ചു. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ഡോസില്‍ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ഒമാനെ 39 റണ്‍സിനാണ് കങ്കാരുപ്പട കീഴടിക്കിയത്. ബോളിങ്ങിലും തിളങ്ങിയ സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. ടി20 മത്സരങ്ങള്‍ തുടങ്ങി […]
മസ്കറ്റ്/അൽ സുവൈഖ്: ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര […]
Be the first to comment