യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തുമെന്ന് വി ഡി സതീശൻ. യുഡിഎഫ് അടിത്തട്ട് വിപൂലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എം മുന്നണിമാറ്റ ചാർച്ച ഇനി ആവശ്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല.
അതിൽ ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ല. തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാകും. അതിനെക്കുറിച്ച് എപ്പോഴും പറയേണ്ട കാര്യമില്ല. അതിൽ വിവിധ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും ഉണ്ടാകും
സ്വർണ്ണ കൊള്ളയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാൻ ശ്രമം നടക്കുന്നു. അതിനായി മറ്റു കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും ഞങ്ങൾക്ക് പ്രശ്നം ഇല്ല. ജയിലിൽ ആയ നേതാക്കൾക്കെതിരെ ഇതുവരെയും നടപടി സിപിഐഎം സ്വീകരിച്ചിട്ടില്ല. അതിനു സർക്കാരും സിപിഐഎമ്മും മറുപടി പറയണം.
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്ന സഹായധനം നിര്‍ത്തി സര്‍ക്കാര്‍. സർക്കാർ ആവശ്യമായ ഒരു സഹായവും നൽകുന്നില്ല. CMDRF ഫണ്ടിലേക്ക് ഞങ്ങൾ തന്നെ 19 ലക്ഷം കൊടുത്തു. ഞാൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ പൈസ കൊടുത്തു. യുഡിഎഫ് എംഎൽഎമാർ മുഴുവനും പൈസ കൊടുത്തു. ഞങ്ങൾ മാതൃക കാണിച്ചു. മൂന്ന് മാസം കൊണ്ട് സ്ഥലം ഞങ്ങൾ കണ്ടുപിടിച്ചു, സ്ഥലം രജിസ്റ്റർ ചെയ്‌തു. സിപിഐഎം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. സർക്കാർ കള്ളം പ്രചരിപ്പിക്കുന്നു.
ഒരു പൈസയും പാവങ്ങൾക്ക് കൊടുക്കുന്നില്ല. സ്ഥലം രജിസ്റ്റർ ചെയ്യാൻ സർക്കാരിന് സ്ഥലം കിട്ടിയത് ഒരു വര്ഷം കഴിഞ്ഞ്. 100 വീടുകൾ കർണാടക സർക്കാർ കൊടുത്തു. 20 കോടി കൈമാറി. ലീഗ് 100 വീടിന്റെ നിർമാണം ആരംഭിച്ചു. ഞങ്ങൾ ഇപ്പോൾ സ്ഥലം വാങ്ങി. ഞാൻ പറഞ്ഞ മൂന്ന് കാര്യങ്ങളും ശരിയായി നടന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.



Be the first to comment