കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ, മാതാവ് മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുബഷീറയെ തളപ്പറമ്പ് DySP വീണ്ടും ചോദ്യം ചെയ്യുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്. അബദ്ധത്തിൽ കുഞ്ഞിനെ കുളിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അബദ്ധത്തിൽ വഴുതി ആയി കുഞ്ഞ് കിണറ്റിലേക്ക് വീണു വീണു പോയതാണ് എന്നതായിരുന്നു ആദ്യഘട്ടത്തിൽ അമ്മ നൽകിയ മൊഴി. പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു.
മുബഷീറയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആ ചോദ്യം ചെയ്യലിലാണ് നിർണായകമായിട്ടുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഒടുവിൽ മുബഷീറ തന്നെ കിണറ്റിലേക്ക് കുഞ്ഞിനെ എറിഞ്ഞതാണെന്ന് സമ്മതിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ച ശേഷമാണ് മുബഷീറുടെ അറസ്റ്റ് തളിപ്പറമ്പ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല എന്നാണ് പോലീസ് അറിയിക്കുന്നത്.
മുബഷീറയെ വീണ്ടും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണം സംബന്ധിച്ച് വ്യക്തത വരൂ. കഴിഞ്ഞദിവസമാണ് കിണറ്റിൽ മരിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കിണറിനോട് ചേർന്ന് കുളിമുറിയിൽ വെച്ച് കുളിപ്പിക്കുന്നതിനിടെ തന്റെ കയ്യിൽ നിന്ന് കുഞ്ഞ് വഴുതി കിണറ്റിൽ വീണുവെന്നായിരുന്നു മുബഷിറയുടെ മൊഴി.



Be the first to comment