
മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ മകൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി ആണ് മരിച്ചത്. 63 വയസായിരുന്നു.
വ്യാഴാഴ്ച്ച പുലർച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മിണിയെ തലക്ക് അടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേൽപ്പിച്ചത്. അമിതമായ ഫോൺ വിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് സുജിത്ത് മർദ്ദിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തും.
Be the first to comment