മോട്ടറോള എഡ്‌ജ് 70 ഫ്യൂഷൻ വരുന്നു: ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?

ഹൈദരാബാദ്: 5000mAh ബാറ്ററി, 50 മെഗാപിക്‌സൽ ട്രിപ്പിൾ പിൻ ക്യാമറകൾ എന്നിങ്ങനെ ആകർഷകമായ സവിശേഷതയോടെ കഴിഞ്ഞ ഡിസംബറിലാണ് മോട്ടറോള എഡ്‌ജ് 70 ഇന്ത്യൻ വിപണിയിൽ എത്തിയത്. പിന്നാലെ മോട്ടറോള എഡ്‌ജ് 70 ഫ്യൂഷനായി കമ്പനി പ്രവർത്തിക്കുന്നതായാണ്. ഇതിന്‍റെ ലോഞ്ച് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന നൽകിക്കൊണ്ട് ഫ്ലിപ്‌കാർട്ടിൽ ഒരു മൈക്രോസൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫ്ലിപ്‌കാർട്ടിലെ പേജ് അതിന്‍റെ പേരും കളർ ഓപ്ഷനുകളും കമ്പനി സ്ഥിരീകരിക്കുകയും, ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ മോട്ടറോള എഡ്‌ജ് 70 ഫ്യൂഷന്‍റെ പ്രോസസർ, മെമ്മറി കോൺഫിഗറേഷൻ ഉൾപ്പെടെയുള്ള പ്രധാന സവിശേഷതകളും ചോർന്നിട്ടുണ്ട്. മോട്ടറോള ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഫോൺ വൈകാതെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോട്ടറോള എഡ്‌ജ് 70 ഫ്യൂഷൻ: കളർ ഓപ്ഷനുകൾ, സവിശേഷതകൾ (പ്രതീക്ഷിക്കുന്നത്)
ഫ്ലിപ്‌കാർട്ടിലെ പുതിയ ടീസറിൽ ഫെബ്രുവരി 23ന് മോട്ടറോള എഡ്‌ജ് 70 ഫ്യൂഷനുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്നു. ഇത് ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫോണായിരിക്കുമെന്നാണ് സൂചന. മാത്രമല്ല, വലിയ ബാറ്ററിയും പ്രതീക്ഷിക്കാം.

ബ്ലൂ സർഫ്, കൺട്രി എയർ, സിലൗറ്റ് തുടങ്ങിയ പാന്‍റോൺ ക്യൂറേറ്റഡ് ഷേഡുകളിൽ ലെതർ ഫിനിഷുള്ള ഒരു ടീസറാണ് ചിത്രങ്ങൾ കാണിക്കുന്നത്. ലിസ്റ്റിങിൽ “a lens that captures what others miss,”എന്നും പരാമർശിക്കുന്നു. ഇത് 50 എംപി സോണി Lytia പ്രൈമറി ക്യാമറയെ ആയിരിക്കാം സൂചിപ്പിക്കുന്നത്.

മുൻ ചോർച്ചകൾ സൂചിപ്പിക്കുന്നത് ഈ ഫോൺ ബ്ലൂ സർഫ്, കൺട്രി എയർ, ഓറിയന്‍റ് ബ്ലൂ, സ്പോർട്ടിങ് ഗ്രീൻ, സിലൗറ്റ് കളർ ഓപ്ഷനുകളിൽ ലോഞ്ച് ചെയ്യുമെന്നാണ്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് IP68, IP69 റേറ്റിങുകളാണ് ഉണ്ടാവുകയെന്നും സാധ്യതയുണ്ട്.

അതേസമയം, മോട്ടറോള എഡ്‌ജ് 70 ഫ്യൂഷൻ സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റിൽ പുറത്തിറക്കുമെന്നാണ് YTechB റിപ്പോർട്ടിൽ പങ്കുവെച്ച പുതിയ മാർക്കറ്റിങ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. 12GB വരെ റാം ഇതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ കർവ്‌ഡ് വശങ്ങളും ബാക്ക് പാനലും ഉണ്ടാകാൻ സാധ്യതയുണ്ട്. മുകളിൽ ഇടതുവശത്ത് വൃത്താകൃതിയിലുള്ള കോണുകളുള്ള അല്പം ഉയർത്തിയ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ മൂന്ന് ക്യാമറ കട്ടൗട്ടുകളും ഒരു LED ഫ്ലാഷും ഉണ്ടായേക്കാം. കൂടാതെ ഇതിൽ വളഞ്ഞ മെറ്റാലിക് ഫ്രെയിം ഉള്ളതായി തോന്നുന്നു.

മുൻവശത്ത് സ്ലിം ബെസലുകളുള്ള ഒരു കർവ്‌ഡ് ഡിസ്‌പ്ലേയും സെൽഫി ക്യാമറയ്‌ക്കായി ഒരു കേന്ദ്രീകൃത ഹോൾ പഞ്ചും കാണിക്കുന്നു. മോട്ടറോള എഡ്‌ജ് 70 ഫ്യൂഷനിൽ 6.78 ഇഞ്ച് ക്വാഡ് കർവ്ഡ് OLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണമുണ്ടായേക്കും. 32 എംപി ഫ്രണ്ട് ക്യാമറ, 68W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,000mAh ബാറ്ററി എന്നിവയും പ്രതീക്ഷിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*