അതിരമ്പുഴ: അതിരമ്പുഴ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഒപ്പ് വെച്ചു. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 50 കോടി രൂപ ചിലവിട്ടാണ് സർവകലാശാല കാമ്പസിനു സമീപമുള്ള നിലവിലെ ഗ്രൗണ്ടിൽആധുനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയം കോംപ്ലക്സ് നിർമിക്കുന്നത്.
പത്തു ലൈനുകളിലായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ട്രാക്ക് ആൻഡ് ഫീൽഡ് പിറ്റുകള്. ഒൻപത് ലൈനുകളുള്ള ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂള്. മൾട്ടി പർപ്പസ് ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം. വോളിബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഹാൻഡ്ബാൾ കോർട്ട്, ബാഡ്മിന്റൺ കോർട്ടുകൾ, ടേബിള് ടെന്നീസ് അരീന, നാല് തട്ടുകളിലായി ഗാലറി എന്നിവയും ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടാകും.
കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റലിന് പുറമെ ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി സ്റ്റേഡിയത്തിന് ചുറ്റും മെഷ് ഫെന്സിംഗ് ക്രമീകരിക്കും. വിവിധ കായിക ഇനങ്ങൾക്കുള്ള ഉപകരണങ്ങൾ. സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫർണീച്ചറുകൾ, സ്റ്റോർ മുറികളിലേക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഏറ്റുമാനൂർ മണ്ഡലത്തിൽ വരുമ്പോൾ വലിയ കായിക മുന്നേറ്റത്തിനുള്ള സാധ്യതയാണ് സർവ്വകലാശാലയ്ക്കും കോട്ടയം ജില്ലയ്ക്കും തുറന്നുകിട്ടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഏറ്റുമാനൂർ: പി എം പോഷന്റെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ ഏറ്റുമാനൂർ ഉപജില്ലയിൽ നിന്നും അതിരമ്പുഴ സെൻ്റ് മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പോഷക സമൃദ്ധമായ വിഭവം തയ്യാറാക്കിയതിനോടൊപ്പം തയ്യാറാക്കാൻ എടുത്ത രീതിയും വൃത്തിയും , പ്രദർശിപ്പിച്ച രീതിയും […]
അതിരമ്പുഴ: ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്, ഇന്ത്യയിലെ ആദ്യത്തെ ഉയരം കുറഞ്ഞവരുടെ കൂട്ടായ്മയാണ് കേരളത്തിൽ നിന്നുള്ള ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്. നവംബറിൽ അർജന്റീനയിൽ വെച്ച് നടക്കുന്ന ഡ്വാർഫ് ഫുട്ബോള് ലോകകപ്പിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഈ ക്ലബ്ബിലെ അംഗമാണ് അതിരമ്പുഴ സ്വദേശിയായ റോബിൻ സെബാസ്റ്റ്യൻ. ഡ്വാർഫ് ഫുട്ബോൾ […]
അതിരമ്പുഴ: അതിരമ്പുഴ – പാറോലിക്കൽ റോഡിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപം രൂപപ്പെട്ട കുഴി അപകടത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ. ദിവസേന ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്ന ഈ കുഴി അടിയന്തരമായി നികത്തണമെന്നും അതിനുവേണ്ട നടപടികള് അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Be the first to comment