ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്ന് ജോസ് കെ മാണി ഉറപ്പുനല്‍കി.

പാലായിലെ വീട്ടിലെത്തിയാണ് സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. രക്ഷാധികാരി ഫാദര്‍ ആന്റണി സേവിയര്‍ അടക്കമുളളവരായിരുന്നു ചര്‍ച്ചയ്ക്ക് എത്തിയത്. സമരം അനന്തമായി നീണ്ടുപോയിട്ടും പ്രശ്‌നം പരിക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തതായിരുന്നു വിഷയം. പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ നടത്തണം എന്ന് ജോസ് കെ മാണിയോട് സമരസമിതി ആവശ്യപ്പെട്ടു.

അരമണിക്കൂര്‍ നേരം സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വീണ്ടും ഇതിനായി കാണുമെന്നും ജോസ് കെ മാണി പറഞ്ഞു. വഖഫ് നിയമഭേദഗതിയില്‍ മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് വ്യത്യസ്തമായ നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിച്ചത്. ബില്ലിനെ പൂര്‍ണമായും അംഗീകരിക്കാതെ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥയെ അടക്ക അംഗീകരിക്കുകയാണ് ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*