പൊതുസ്ഥലത്ത് വാഹനങ്ങൾ കഴുകിയാൽ പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് മു​നി​സി​പ്പാ​ലി​റ്റി

റോ​ഡ​രി​കി​ൽ വെച്ച് വാഹനങ്ങൾ ക​ഴു​കരുതെന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. വാഹനങ്ങൾ ക​ഴു​കു​ന്ന​തു​മൂ​ലം സ്ഥലത്ത് വെ​ള്ളം കെട്ടി കിടക്കുകയും ദു​ർ​ഗ​ന്ധ​ത്തി​ന് കാ​ര​ണ​മാ​കുകയും ചെയ്യും. പിന്നീട് ഈ വെള്ളത്തിലൂടെ പകർച്ചവ്യാധികൾ ഉണ്ടായേക്കാമെന്നും അധികൃതർ പറയുന്നു.

വീ​ടു​ക​ൾ​ക്ക് മു​ന്നി​ലും റോഡിന്റെ സൈഡിലും വാഹനങ്ങൾ ക​ഴു​കു​ന്ന​ത് നി​ർ​ത്ത​ണം. ഈ പ്രവർത്തിയിലൂടെ പാ​രി​സ്ഥി​തി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉണ്ടാക്കുമെന്നും,നഗരത്തിന്റെ സൗന്ദര്യം നശിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാ​ഹ​നം ക​ഴു​കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ജനങ്ങൾ തയ്യാറാകണമെന്നും മു​നി​സി​പ്പാ​ലി​റ്റി അഭ്യർത്ഥിച്ചു.

പ​രി​സ്ഥി​തി​യും പൊ​തു​ജ​നാ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജനങ്ങൾ സഹകരിക്കണം. പൊതു ഇടങ്ങളിൽ വാഹനം കഴുകിയാൽ പിഴ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*