പ്രായമാകുമ്പോൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം ദുർബലപ്പെടാറുണ്ട്. ചിന്തിക്കാനുള്ള കഴിവ്, ഓർമശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, വൈജ്ഞാനിക പ്രവർത്തനം എന്നിവയെല്ലാം ഇത് സാരമായി ബാധിക്കും. എന്നാൽ വർദ്ധക്യത്തോടടുക്കുമ്പോൾ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ പിടിപെട്ട് മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം മാറ്റ് ചില മാർഗ്ഗങ്ങൾ കൂടി പരീക്ഷിക്കാമെന്ന് പറയുകയാണ് അമേരിക്കയിലെ മിഷിഗൺ ന്യൂറോ സർജറി ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യുറോ സർജൻ ഡോ. ജയ് ജഗന്നാഥൻ.
70 വയസ്സ് കഴിഞ്ഞവരിൽ നടത്തിയ പഠനത്തിൽ പതിവായി സംഗീതം കേൾക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ സംഗീതം ഈ രോഗം മാറ്റാനുള്ള ഒരു മരുന്നായി കാണരുതെന്നും മറിച്ച് തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന്ഡോ. ജയ് ജഗന്നാഥൻ. സംഗീതം ഒരേസമയം തലച്ചോറിന്റെ ഒന്നിലധികം പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിനാൽ ഓർമ ശക്തി വർധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഓർമശക്തി കുറഞ്ഞാലും ചില ഗാനങ്ങൾ കേൾക്കുമ്പോൾ പെട്ടന്ന് തിരിച്ചറിയാൻ സഹായിക്കുകയും ഇത് മനസികമായുള്ള ആരോഗ്യവും ,തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തും.
നടക്കുമ്പോഴോ ,വ്യായാമം ചെയ്യുമ്പോഴോ എല്ലാം പാട്ട് കേൾക്കുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും മാനസിക ഉല്ലാസം നൽകുകയും ചെയ്യും. ഓർമശക്തിക്കായി സംഗീതം കേൾക്കുന്നത് പ്രായമായവരിലോ മെമ്മറി പ്രശ്നങ്ങൾ ഉള്ളവരിലോ ഏറെ ഗുണകരമാണ്. പക്ഷേ ഇത് വ്യക്തിപരമായ ഇഷ്ടങ്ങളും സാഹചര്യവും അനുസരിച്ചിരിക്കും. ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്, ഇത് എല്ലാ സാഹചര്യത്തിലും ഒരുപോലെ ഫലപ്രദമാകണമെന്നില്ലന്നും ഡോ. ജയ് ജഗന്നാഥൻ വ്യക്തമാകുന്നു.



Be the first to comment