SIR ന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകി

SIR ന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. കേരളത്തിലെ SIR നടപടികൾ അടിയന്തിരമായി നിറുത്തി വയ്ക്കണമെന്ന് ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് ലീഗ് വ്യക്തമാക്കി. BLO അനീഷിന്റെ ആത്‍മഹത്യ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ലീഗ് ചൂണ്ടിക്കാട്ടി.

നിയമ നടപടികളുമായി മുന്നോട്ട് എന്നു മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി തങ്ങൾ. SIR പൂർത്തിയാക്കാന് അനുവദിച്ച സമയപരിധി നീട്ടണം എന്നു കോടതിയോട് ആവശ്യപ്പെടും. BLO അനീഷ് ജോർജിന്റെ മരണം കൂടി ഉൾപ്പെടുത്തി സുപ്രീം കോടതിയിൽ ഹർജി നൽകി. ഈ അമിത സമ്മർദം ഒഴിവാക്കണം. എന്നാൽ അമാന്തം കാണിക്കാതെ എല്ലാരും വോട്ടു ചേർക്കണമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു

Be the first to comment

Leave a Reply

Your email address will not be published.


*