നിയമസഭ തിരഞ്ഞെടുപ്പ്; സീറ്റ്‌ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പോഷക സംഘടനകൾ

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ്‌ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പോഷക സംഘടനകൾ. യൂത്ത് ലീഗും വനിതാ ലീഗും കെഎംസിസിയും ഉൾപ്പെടെ സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. വനിതാ ലീഗിൽ നിന്ന് ജയന്തി രാജനേയും സുഹ്‌റ മമ്പാടിനേയും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നു. കെഎംസിസിയിൽ നിന്ന് പികെ അൻവർ നഹയേയും എസ്‌ടിയൂ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് റഹ്മത്തുല്ലയേയും പരിഗണിക്കുന്നു.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സീറ്റ് മോഹികളുടെ എണ്ണം കൂടുന്നത് മുസ്‌ലിം ലീഗ് നേതൃത്വത്തിന് തലവേദനയാകുന്നു. മൂന്ന് ടേം വ്യവസ്ഥയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും ഇളവ് നല്‍കാന്‍ പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണ്. ഇക്കൂട്ടത്തില്‍ എ എന്‍ ശംസുദ്ദീനും പി കെ ബഷീറിനും കൂടി ഇളവ് ലഭിക്കുമെന്ന സൂചന വന്നതോടെ മൂന്ന് ടേം പൂര്‍ത്തിയാക്കിയ മറ്റുള്ളവരും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.

മൂന്ന് ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്ന് യൂത്ത് ലീഗും തലമുറ മാറ്റം വേണമെന്ന് എം എസ് എഫും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സീറ്റെങ്കിലും വേണമെന്നാണ് എം എസ് എഫിന്റെ ഒടുവിലെത്തെ സമ്മര്‍ദം. സംസ്ഥാന പ്രസിഡന്റ്്പി കെ നവാസിനെയാണ് എം എസ് എഫ് മുന്നോട്ടുവെക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*