‘ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി’; കണ്ണൂരില്‍ ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പാനൂരിലെ പ്രാദേശിക നേതാവായ ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി മാറിയതെന്നാണ് വിശദീകരണം.

’40 വര്‍ഷക്കാലം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി എന്നല്ലാതെ ദേശിയ തലത്തിലേക്ക് ഉയരാനായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതല്‍പ്പേര്‍ ബിജെപിയിലേക്ക് വരണം’, ബിജെപിയിൽ ചേർന്ന ഉമ്മർ ഫറൂഖ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മര്‍ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*