നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ മുസ്ലിം ലീഗ്. യുവ രക്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ കാലത്തെ ചിന്തകള്‍ ഭരണത്തില്‍ പ്രതിഫലിക്കണമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
പുതുമുഖങ്ങളെ തന്നെയാണ് എല്ലാ സമയത്തും എടുക്കാറുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നമ്മളത് കണ്ടതാണ്. ഭൂരിഭാഗവും യുവാക്കളും യുവതികളുമാണ് മത്സരിച്ചിട്ടുള്ളത്. നിയമസഭയിലേക്കും യുവരക്തങ്ങള്‍ക്ക് തന്നെയാണ് പാര്‍ട്ടി മുന്‍തൂക്കും നല്‍കുന്നത്. പുതിയ കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള ചിന്തകളും ഭാവനകളുമൊക്കെത്തന്നെ ഭരണത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂറുമാറ്റം പ്രദേശിക വിഷയം മാത്രമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് അതിനെ നന്നായി നേരിടുന്നുണ്ട് എന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.
അതൊക്കെ ഓരോ പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യങ്ങളാണ്. കോണ്‍ഗ്രസ് അതിനെ നേരിട്ടുകൊണ്ട് പരിഹോരമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. താത്കാലികമായി ഉണ്ടായ സംഭവവികാസമാണ്. അതിനെ ജനറലൈസ് ചെയ്യേണ്ട കാര്യമില്ല- അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കര്‍ണാടകയില്‍ സംഭവിച്ചത് ഉണ്ടാവാന്‍ പാടില്ലാത്തത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ പക്ഷേ അവര്‍ക്ക് വീട് വെച്ച് നല്‍കിയതിനെ പോസിറ്റീവായി കാണുന്നു എന്നും സാദിക് അലി തങ്ങള്‍ പറഞ്ഞു.



Be the first to comment