പട്ടാമ്പിയിൽ വോട്ടെടുപ്പിനിടെ മുസ്ലിംലീഗ്- വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കവും ഉന്തും തള്ളും. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാർഡിലെ കൂൾ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തർക്കം. വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തർക്കം.
പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വാർഡിൽ മുസ്ലിംലീഗിൻ്റെ ടി പി ഉസ്മാൻ, വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, അബ്ദുൽ കരീം എന്നിവർ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്.
സിപിഐഎം പിന്തുണയോടെയാണ് വെൽഫെയർ പാർട്ടി സ്വതന്ത്രൻ മത്സരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ അബ്ദുൽ കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാർഡിൽ വോട്ട് കുറവായതിനാലാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സിപിഐഎം നേതൃത്വം അറിയിച്ചു.



Be the first to comment