‘പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്, ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ തയ്യാറായില്ല’; എംവി ​ഗോവിന്ദൻ

കേരളത്തിൽ കോൺ​ഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും സതീശൻ അത് മുഖവിലയ്ക്കെടുത്തില്ല. ഇതിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നിൽക്കണം. നരേന്ദ്ര മോദി സർക്കാരിനെ തിരുത്തിക്കാൻ ഫലപ്രദമായി ഇടപ്പെടണമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

തൊഴിലാളി വിരുദ്ധ നടപടികൾ മോദി സർക്കാർ ഓരോ ദിവസം ശക്തിപ്പെടുത്തുന്നു. പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു. പണിമുടക്കിനെ അനുകൂലിക്കാൻ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ഐഎൻടിയുസിക്കാർ തന്നെ പറയുന്നു ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*