‘എസ്എഫ്ഐയുടെ സമരം വി സിയുടെ തെറ്റായ നടപടിക്കെതിരെ’; കേരള സർവകലാശാലയിൽ എത്തി എം വി ഗോവിന്ദൻ, പ്രതിഷേധം അവസാനിച്ചു

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് എം വി ഗോവിന്ദൻ കേരള സർവകലാശാലയിൽ എത്തി വിദ്യാർഥികളെ സന്ദർശിച്ചത്. സർവകലാശാലയിൽ വി സിക്ക് എന്തും ചെയ്യാമെന്ന നടപടി ഒരവസരത്തിലും അനുവദിക്കില്ല. സമരം വി സിയുടെ നടപടിക്കെതിരെയാണ് നടക്കുന്നത്. വി സിയുടേത് തെറ്റായ നിലപാടാണെന്ന് കോടതി പോലും ചൂണ്ടികാണിച്ചതാണ്. അതുകൊണ്ട് തന്നെ ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു.

എസ്എഫ്ഐ ഇന്ന് തലസ്ഥാനത്ത് നടത്തിയ സമരം 2 മണിക്കൂർ പിന്നിട്ടിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി.പിന്നീട് പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.

കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*