സജി ചെറിയാൻ വിഷയത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം. സിപിഐഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വി. ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ല. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രി വി അബ്ദുറഹ്മാൻ ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിട്ടതിൽ എം വി ഗോവിന്ദൻ മൗനം പാലിച്ചു.
ജമാത്തെ ഇസ്ലാമിയുടെ ബൈത്തു സക്കാത്ത് പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി വി അബ്ദുറഹ്മാൻ എത്തിയത്. മലപ്പുറം താനൂർ പുത്തൻ തെരുവിലായിരുന്നു പരിപാടി. സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ എൽഡിഎഫ് കടന്നാക്രമിക്കുമ്പോഴാണ് മന്ത്രി ജമാ അത്തെ ഇസ്ലാമി വേദിയിലെത്തിയത്. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി ആരിഫലിയും വേദിയിലുണ്ടായിരുന്നു.ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.



Be the first to comment