സർക്കാർ ലോട്ടറി ചൂതാട്ടം അല്ല, ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണം; എം.വി ജയരാജൻ

ലോട്ടറിയിന്മേലുള്ള GST ഉയർത്തുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ. കേരള ഭാഗ്യക്കുറി സമിതി ധനകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 2017 ലാണ് ലോട്ടറിക്ക് മേൽ GST ഏർപ്പെടുത്തിയത്. കേന്ദ്ര വ്യവസ്ഥകൾ പാലിച്ചാണ് കേരളത്തിൽ ലോട്ടറി വില്പന. സേവന നികുതിയിൽ നിന്ന് ലോട്ടറി ഒഴിവാക്കണം എന്ന് നേരത്തെ തന്നെ ആവിശ്യപ്പെട്ടിരുന്നു.

GST ഏർപ്പെടുത്തിയാൽ ഏജന്റീന് കിട്ടുന്ന കമ്മീഷനും വില്പനക്കാരനും കിട്ടുന്ന കമ്മിഷനും കുറയും. കേരളത്തിൽ ലോട്ടറി വില്പന ഒരു ഉപജീവന മാർഗം കൂടിയാണ്. അത് ഇതോടെ തകരും. എല്ലാ സുതാര്യതയും പാലിച്ചാണ് ലോട്ടറി വില്പന. സർക്കാർ നടത്തുന്ന ലോട്ടറിയെ നികുതി വർധനവിൽ നിന്ന് ഒഴിവാകണം എന്ന് ധനകാര്യ മന്ത്രയോട് ആവിശ്യപ്പെട്ടുവെന്നും എം വി ജയരാജൻ പറഞ്ഞു.

സർക്കാർ ലോട്ടറി ചൂതാട്ടം അല്ല. ലോട്ടറിയിൽ നിന്നുള്ള വരുമാനം ക്ഷേമ പദ്ധതികൾക്കായി ഉപയോഗിക്കുന്നു. കേന്ദ്ര സർക്കാർ അജണ്ടയായാണ് ലോട്ടറിക്ക്മേലുള്ള നികുതി വർധന നടത്തുന്നത്. ഒരു പഠനവും ഇതുമായി ബന്ധപ്പെട്ട് നടത്തിയില്ല. ലോട്ടറി ആഡംബര വസ്തു അല്ലെന്നും അദ്ദേഹം വ്യക്തമാക്കി..

സംസ്ഥാന ധനമന്ത്രി മറ്റ് ധനമന്ത്രിമാരുമായി ചർച്ച നടത്തി വിഷയത്തിൽ ഇടപെടുമെന്ന് അറിയിച്ചു.ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചു. കേന്ദ്ര സർക്കാർ തീരുമാനവുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇത് 2 ലക്ഷത്തോളം പേരെ ഇത് ബാധിക്കും.തീരുമാനവുമായി മുന്നോട്ടു പോയാൽ സെപ്റ്റംബർ എട്ടിന് കൊച്ചിയിൽ കൺവൻഷൻ നടത്തുമെന്നും എം വി ജയരാജൻ മുന്നറിയിപ്പ് നൽകി.

ഇടതുപക്ഷ സർക്കാർ ചെയ്ത കാര്യങ്ങൾ പറയുക എന്നതാണ് വികസന സദസ്. തദ്ദേശ സ്ഥാപനങ്ങളുടെ കൂടെ അഞ്ചു വർഷത്തെ പ്രവർത്തനം വിശദീകരിക്കാനാണ് വികസന സദസ്. കോൺഗ്രസ്‌ എല്ലാ വികസനത്തെയും എതിർക്കുന്നു. AI ക്യാമറ അഴിമതി ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും കോടതിയിൽ പോയി. കോടതി അത് തള്ളിയെന്നും അദ്ദേഹം വിമർശിച്ചു. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് സർക്കാരല്ല. ദേവസ്വം ബോർഡ് ആണ്. ശബരിമല സ്ത്രീപ്രവേശം രാഷ്ട്രീയ തീരുമാനം അല്ലെന്ന് എം.വി.ജയരാജൻ കൂട്ടിച്ചേർത്തു. aya

Be the first to comment

Leave a Reply

Your email address will not be published.


*