
രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. കോൺഗ്രസ് നേതാക്കൾ എന്ത് കൊണ്ടാണ് രാഹുലിനെ എഴുന്നെള്ളിച്ചു നടക്കുന്നത്. കോൺഗ്രസ് ജനങ്ങളോട് മറുപടി പറയണമെന്നും സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധം ഉണ്ടാകും. കോൺഗ്രസ് വനിതാ നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒരു വിലയും കല്പിച്ചില്ല. രാഹുലിനെ ഒഴുവാക്കാത്തത്തിൽ കോൺഗ്രസിന് പേടിയാണ്.
ഒഴിവാക്കിയാൽ രാഹുൽ എന്തെങ്കിലും പറയുമോ എന്നാണ് പേടി. ദുർഗന്ധത്തിൻ്റെ അടുത്തേക്ക് പോയി തടയുന്നില്ല. മൂക്കു പൊത്തി വേണം ദുർഗന്ധത്തിന് അടുത്തേയ്ക്ക് പോകാൻ. അതുകൊണ്ടാണ് തടയാൻ ഒന്നും പോകാത്തതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ലൈംഗികപീഡന ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ. മണ്ഡലത്തിൽ സജീവമാകാൻ നേതൃത്വത്തിൻ്റെ അനുമതിയുണ്ട്. എംഎല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിർദേശം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും മുസ്ലിം ലീഗും കോൺഗ്രസ് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
Be the first to comment