1987ന് മുൻപ് ഗുജറാത്തിൽ BJP ചെറിയ പാർട്ടി, അഹമ്മദാബാദ് നഗരസഭ ജയിച്ചതോടെ ഭരണം പിടിച്ചു, കേരളത്തിലും അത് സംഭവിക്കും; പ്രധാനമന്ത്രി

കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭൻ്റെ മണ്ണിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരായണ ഗുരുവിനും മഹാത്മ അയ്യങ്കാളിക്കും മന്നത്ത് പത്മനാഭനും മുന്നിൽ നമിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളോട് പ്രവർത്തകരോട്, നേതാക്കളോട് അവരുടെ പ്രയത്നം ഫലം കണ്ടതിൽ ആദരം അർപ്പിക്കുന്നുവെന്നും പ്രധനമന്ത്രി വ്യക്തമാക്കി.

ഇവിടെ ഒരു പുതിയ ഊർജം ലഭിച്ചിരിക്കുന്നു. പ്രത്യാശ ലഭിച്ചിരിക്കുന്നു. കേരളത്തിൽ മാറ്റം ഉണ്ടായിരിക്കുന്നു. 1987ന് മുൻപ് ഗുജറാത്തിൽ BJP ചെറിയ പാർട്ടി. 2 എംപി മാർ മാത്രം. 1987ൽ അഹമ്മദാ ബാദ് നഗരസഭ ജയിച്ചതോടെ ഗുജറാത്തിൽ മാറ്റം തുടങ്ങി.ഗുജറാത്തിൽ ഭരണം പിടിച്ചു. കേരളത്തിലും അത് സംഭവിക്കും. തിരുവനന്തപുരം നഗരത്തിൽ BJP ക്ക് അവസരം നൽകി.

അതിൻ്റെ അലയൊലികൾ ഇവിടെ മാത്രമല്ല, രാജ്യമെങ്ങും എത്തി. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ എല്ലാ പിന്തുണയും നൽകും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പ്. നിങ്ങൾ ഇതുവരെ കണ്ടത് രണ്ട് പക്ഷം മാത്രമാണ്. എൽഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതൽ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്.

കേരളത്തോട്, തിരുവനന്തപുരത്തോട് LDF ഉം UDF ഉം വലിയ അനീതിയാണ് കാട്ടിയത്. ഇനി അതുണ്ടാകില്ല. BJPയാണ് ഭരിക്കുന്നത്. മാറാത്തത് ഇനി മാറും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിൻ്റെ ദിശ മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പ്. ഒരു വശത്ത് LDF ഉം മറുവശത്ത് UDF ഉം മാറി മാറി കേരളത്തെ നശിപ്പിച്ചു. ദുർഭരണം , അഴിമതി പ്രീണനം എന്നിവയാണ് ഈ ഭരണങ്ങളിൽ നടന്നത്.

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അജണ്ട ഒന്നാണ്. ഇരു മുന്നണികകളുടെ ചഹ്നങ്ങൾ രണ്ടാണ്. പക്ഷേ അജണ്ട ഒന്നാണ്. അഴിമതിയും പ്രീണനവും മാത്രം. സർക്കാർ മാറിയാലും ഇവിടെ സിസ്റ്റം മാറുന്നില്ല. ഇത് ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ ഉണ്ടാകേണ്ട സമയമാണ്. ആ ദൗത്യം ബിജെപി നിറവേറ്റും. അഞ്ച് വർഷം കൂടുമ്പോൾ ഇവിടെ എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുകയാണ്. ത്രിപുരയിൽ സിപിഐഎമ്മിന്റെ അടയാളം പോലും അവശേഷിക്കുന്നില്ല. ഇനി കേരളത്തെ മോചിപ്പിക്കണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തൂത്തെറിയണമെന്നും അഡ്ജസ്റ്റ്മെന്റ് ഭരണം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ ക്ഷേമവും NDA സർക്കാരിൻ്റ അജണ്ടയിലുണ്ട്. കേരളത്തിലെ മീൻ പിടുത്തക്കാർക്ക് 1400 കോടി രൂപ നൽകി. കേരളത്തെ വികസിപ്പിക്കുന്നതിൽ യുവശക്തിക്ക് പങ്കു വഹിക്കാൻ കഴിയും. ആത്മനിർഭർ പദ്ധതി പ്രകാരം അവസരങ്ങൾ ഉണ്ടാക്കാനുളള പദ്ധതികൾ ഉണ്ട്. വിദേശ കരാറുകളുടെ ഗുണം കേരളത്തിന് കിട്ടണം. അതിന് BJP യുടെ ഡബിൾ എഞ്ചിൻ സർക്കാർ വരണം.

അടിസ്ഥാന സൗകര്യ വികസനത്തിൽ ഇടതിനും വലതിനും ശ്രദ്ധയില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതിലൂടെ എങ്ങന്നെ വികസനം സാധ്യമാകും എന്നതിൻ്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം. LDF- ഭരണത്തിൽ ബാങ്കുകൾ പോലും സുരക്ഷിതമല്ല. വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ച പണം കട്ടു. ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ തുരത്തണം.

BJP വന്നാൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കും. അയ്യപ്പ ഭഗവാൻ്റെ സ്വർണം വരെ കട്ടു. സ്വർണം കട്ടവരെ BJP അധികാരത്തിൽ വന്നാൽ ജയിലിലടക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. കോൺഗ്രസിന് വികസന അജണ്ടയില്ല. മാവോവാദികളുമായും മുസ്ലിം ലീഗുമായും ഒക്കെയാണ് ചങ്ങാത്തം.

കോൺഗ്രസിനെ സൂക്ഷിക്കണം. കേരളത്തിലും കോൺഗ്രസ് വിഘടന വാദികളെ പിന്തുണക്കുന്നു. BJP ക്ക് കൃത്യമായ മേധാവിത്വമുള്ള ജനവിധി നൽകണം. ഇതാണ് ശരിയായ സമയം. ഇതാണ് ശരിയായ അവസരമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*