‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

എൻ കെ പ്രേമ ചന്ദ്രൻ എംപിയെ പ്രകീർത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.എൻ കെ പ്രേമചന്ദ്രൻ ഗൃഹപാഠം ചെയ്യുന്ന നേതാവ്. എല്ലാവർക്കും മാതൃക എന്നും പ്രധാന മന്ത്രി പറഞ്ഞു. പാര്ലമെന്റ് ഹൗസിലെ ചായ സൽക്കാരത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. അത് അംഗീകരിച്ച് പ്രിയങ്ക ഗാന്ധിയും, കുമാരി ഷെൽജ എംപിയും, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാളും രംഗത്തെത്തി.

പാർലമെന്‍റ് സമ്മേളനം അവസാനിക്കവേ എം പിമാരുമായി നടത്തിയ കൂടികാഴ്ചയിൽ പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ കാര്യങ്ങൾ നരേന്ദ്രമോദി തിരക്കി. ദുരന്തമേറ്റുവാങ്ങിയ വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങൾ ഉൾപ്പടെ പ്രിയങ്ക ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യങ്ങളും പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

എന്നാൽ കേന്ദ്ര ഫണ്ടിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. താൻ മലയാളം പഠിക്കുകയാണെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക പറഞ്ഞു. അതിനിടെയാണ് കൊല്ലം എം പിയായ എൻ കെ പ്രേമചന്ദ്രനെ നരേന്ദ്ര മോദി പുകഴ്ത്തിയത്. നന്നായി ഗൃഹപാഠം ചെയ്ത് സഭയിൽ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*