നോ പാർക്കിംഗ് കാര്‍; ഫോണില്‍ ഫോട്ടോയെടുത്ത് മന്ത്രി; അരമണിക്കൂറിനുള്ളില്‍ പിഴയിട്ടു; നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം

കൊച്ചി: നിയമലംഘനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ മുന്നിലെ നോ പാർക്കിംഗ് സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടത്. ഉടന്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് മന്ത്രി തന്നെ അപ്‌ലോഡ് ചെയ്തു.

അരമണിക്കൂറില്‍ വാഹന ഉടമയ്ക്ക് പിഴയടയ്ക്കാന്‍ സന്ദേശവും പോയി. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനടുത്തായിരുന്നു ആപ്പിന്റെ തുടക്കം. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയതാണ് ‘സിറ്റിസണ്‍ സെന്റിനല്‍’ ആപ്പ്.

ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ എം പരിവാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഗതാഗത നിയമലംഘനങ്ങള്‍ ഏതൊരു വ്യക്തിക്കും മൊബൈല്‍ ഫോണില്‍ പകര്‍ത്തി സിറ്റിസണ്‍ സെന്റിനല്‍ ആപ്പിലൂടെ നേരിട്ട് വാഹന്‍ സൈറ്റിലൂടെ അപ് ലോഡ് ചെയ്യാം. നിയമം തെറ്റിച്ച് വാഹനത്തിന്റെ നമ്പറും ഇതിലുണ്ടാകണം. മോട്ടോര്‍ വാഹന വകുപ്പ്് ഇത് പരിശോധിച്ച് ബന്ധപ്പെട്ട വ്യക്തിക്ക് പിഴ ചുമത്തുന്നതിന് ഇ -ചലാന്‍ തയ്യാറാക്കി അയക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*