ഇന്ന് അധ്യാപകദിനം; അറിവിന്റെ പകര്‍ന്നാട്ടമാണ് അധ്യാപനം

ഇന്ന് അധ്യാപകദിനം. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. നല്ലൊരു സമൂഹത്തിന്റെ സൃഷ്ടിക്കു പിന്നില്‍ അധ്യാപകരുടെ കഠിനാധ്വാനമുണ്ട്. 

അറിവിന്റെ പകര്‍ന്നാട്ടമാണ് അധ്യാപനം. അനുഭവവും അറിവും ചേരുമ്പോഴാണ് ഒരു മികച്ച അധ്യാപകനുണ്ടാകുന്നത്. അറിവ് ലഭിക്കാന്‍ ഇന്ന് നമുക്ക് ആയിരം മാര്‍ഗങ്ങളുണ്ട്. പക്ഷേ ആത്മവിശ്വാസമുള്ള ഒരു പൗരനെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരില്ലാതെ നമുക്കാവില്ല. തൊഴിലിനപ്പുറം ഒരു തപസ്യയാണ് അധ്യാപനം. അധ്യാപകനായിരുന്ന, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കപ്പെടുന്നത്.

നിര്‍മിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകള്‍ വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ ഉപാധികളായി മാറുമ്പോള്‍ വഴികാട്ടികളാവുകയെന്ന കര്‍ത്തവ്യമാണ് പ്രധാനമായും അധ്യാപകര്‍ക്കുള്ളത്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിക്കുന്നതിനു പുറമേ, മൂല്യബോധവും സാമൂഹികബോധവുമുള്ളവരുമായി അവരെ വാര്‍ത്തെടുക്കേണ്ട ചുമതല അധ്യാപകര്‍ക്കാണ്. ഭാവി തലമുറയെ സ്നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും യെൻസ്  ടൈംസ് ന്യൂസിന്റെ   അധ്യാപകദിനാശംസകള്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*