യുജിസി നെറ്റ് പരീക്ഷയ്ക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം; പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബർ സൈക്കിള്‍ പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ച് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി (എന്‍ടിഎ). ഡിസംബർ 10 വരെയാണ് ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവുക. നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലെനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.

ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷകള്‍ നടക്കുക. നിശ്ചിത വിഷയങ്ങളില്‍ ജെആര്‍എഫ് (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്‌റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യതയായ നെറ്റ് നേടാനുമുള്ള പരീക്ഷയാണിത്. പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതയും ഈ പരീക്ഷയിലൂടെയാണ് നേടാനാവുക.

Be the first to comment

Leave a Reply

Your email address will not be published.


*