
ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി. രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ശശിധരന്റെ പരാതി. എന്നാല്‍ ശശിധരനാണ് കബളിപ്പിക്കുന്നത് എന്ന് മനാഫ് പ്രതികരിച്ചു.
കല്ലായിപ്പുഴയോട് ചേര്‍ന്ന് പ്രവര്‍ക്കുന്ന റാണി വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ജില്ലാ കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കെ വി ശശിധരനും മകന്‍ ഷിജിലും പറയുന്നു.
താല്‍ക്കാലികമായി നടത്തിപ്പിന് കൊടുത്ത മില്ല് പാരമ്പര്യമായി തങ്ങളുടേതാണ് എന്ന് പറഞ്ഞ് മനാഫ് ശശിധരനെതിരെ കേസ് കൊടുക്കുകയായിരുന്നു. എന്നാല്‍, ശശിധരനും കുടുംബവും തന്നെ ചതിച്ചാണ് മില്ല് കൈക്കല്‍ ആക്കിയതെന്നും നിയമനടപടി തുടരുമെന്നും മനാഫ് പ്രതികരിച്ചു. ശശിധരനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുകയാണ്.
Be the first to comment