
നവരാത്രി പ്രമാണിച്ച് ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഇന്ന് ( 28-09-2025) ന് വൈകിട്ട് 6.20ന് ന്ന് പുറപ്പെടും. ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷന്‍ വരെയാണ് സര്‍വീസ്.
06148 എന്നതാണ് ട്രെയിന്‍ നമ്പര്‍ ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.10ന് പുറപ്പെട്ട് എറണാകുളം ജങ്ഷനില്‍ അടുത്ത ദിവസം രാവിലെ 10 മണിക്ക് എത്തിച്ചേരും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബര്‍ അഞ്ചിന് ഞായറാഴ്ചയും ഇതേ ട്രെയിന്‍ ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. തുടര്‍ന്ന് സെപ്റ്റംബര്‍ ആറ് തിങ്കളാഴ്ച രാത്രി കേരളത്തിലേക്ക് തിരിക്കും.
ട്രെയിനില്‍ ധാരാളം സീറ്റുകള്‍ വേക്കന്റായാണ് കാണുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Be the first to comment