ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണം നിഷേധിച്ച് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു. തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടര കോടി നെടുമ്പറമ്പിൽ ഫിനാൻസിൽ ഇല്ല. ആരോപണം വ്യാജം. തന്ത്രിയുമായി സാമ്പത്തിക വ്യാപാര ഇടപാടുകൾ നടത്തിയിയിട്ടില്ല. തന്ത്രിയെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ലെ ഇലക്ഷനിൽ ആന്റോ ആന്റണി എം പി 2 കോടി രൂപ തന്റെ കമ്പനിയിൽ നിന്ന് വായ്പ എടുത്തു. അന്റോ ആന്റണിയും ഭാര്യയും കാണാൻ വന്നിട്ടുണ്ട്. 7 വർഷമായി വായ്പ തുക തിരിച്ചടച്ചിട്ടില്ല. 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചത്. കമ്പനിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആന്റോ തുക തിരിച്ചടച്ചില്ല. നിക്ഷേപകരുടെ പണമാണ് അന്റോയ്ക്ക് നൽകിയത്. ക്രൈം ബ്രാഞ്ചിലും ഈഡിയോടും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും എൻ എം രാജു പറഞ്ഞു.
രണ്ട് മാസത്തിനകം പണം തിരികെ തരാമെന്ന ഉറപ്പിലാണ് ആൻ്റോ ആൻ്റണി എംപിക്ക് താൻ രണ്ട് കോടി രൂപ നൽകിയതെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ വെളിപ്പെടുത്തി. എന്നാൽ രണ്ട് മാസം കഴിഞ്ഞ് ഇപ്പോൾ ഏതാണ്ട് ഏഴ് വർഷമായിട്ടും പണം പൂർണമായി തിരികെ ലഭിച്ചിട്ടില്ല. ആയിരം തവണയെങ്കിലും തങ്ങൾ അദ്ദേഹത്തിൻ്റെ കാലുപിടിച്ച് പണം ചോദിച്ചിട്ടുണ്ട്.
തങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി വന്ന ഘട്ടത്തിൽ തൻ്റെ മകൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് അപേക്ഷിച്ചിട്ടുപോലും അദ്ദേഹം വായ്പ തിരികെ നൽകാൻ തയാറായില്ല. രണ്ട് തവണയായി 10 ലക്ഷം വീതം ആകെ 20 ലക്ഷം രൂപ മാത്രമാണ് അദ്ദേഹം ഇതുവരെ തിരികെ നൽകിയിട്ടുള്ളത്. ബാക്കി തുക ആൻ്റോ ആൻ്റണി ഇന്നുവരെയും തന്നിട്ടില്ലെന്നും എൻ എം രാജു വ്യക്തമാക്കി.



Be the first to comment