മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഏറ്റവും ഉയർന്ന ഇടങ്ങളിൽ തന്നെ കോമഡി സിനിമകൾ സ്ഥാനം പിടിക്കുമെന്നുറപ്പാണ്. അപ്പോൾ കോമഡിയ്ക്കൊപ്പം ഭയം കൂടി ചേർന്നാലോ, അത് ഒരു സ്പെഷ്യൽ കോംബോയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട അനുഭവവും തന്നെയാണ്. അതൊരമൊരു ഫൺ ഹൊറർ തിയേറ്റർ റൈഡിന് അവസരമൊരുക്കുകയാണ് നെല്ലിക്കാംപൊയിൽ നെറ്റ് റൈഡേഴ്സ് എന്ന, മാത്യു തോമസ് നായകനായ ചിത്രവും. ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ ചിത്രം തിയേറ്ററിൽ ഓളം സൃഷ്ടിക്കുമെന്നുറപ്പാണ്.
കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള നെല്ലിക്കാംപൊയിൽ എന്ന, സംവിധായകൻ മെനഞ്ഞെടുത്ത ഗ്രാമത്തിലെ ഇരുട്ടിനെ പേടിയുള്ള ശ്യാമിന്റെയും കൂട്ടുകാരുടെയും ജീവിതവും, ശ്യാമിന്റെ ബെംഗളൂരുവിലെ പഠനവും ഒപ്പം മാടനെയും മറുതയെയും കൂളിയെയുമൊക്കെ പേടിക്കുന്ന നാട്ടുകാരുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്ന എലമെന്റ്സ്. ലളിതം സുന്ദരം എന്ന് ഏറ്റവും എളുപ്പത്തിൽ വിശേഷിക്കാവുന്ന സിനിമ പ്രേക്ഷകന്റെ ഹൃദയത്തിൽ എളുപ്പം കയറുന്നവിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഹൊറർ കോമഡി സിനിമയായത് കൊണ്ടുതന്നെ പ്രേക്ഷകന് ഇതെല്ലാം സ്വന്തം നാട്ടിൽ സംഭവിക്കുന്നതായി അനുഭവപ്പെടുന്നു. രസച്ചരട് മുറിയാതെ, ലാഗ് അടിപ്പിക്കാതെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. തുടക്കക്കാരന്റെ പരിഭവങ്ങളെ മാറ്റിവെച്ചുള്ള നൗഫലിന്റെ ഡയറക്ടർ മികവിനും കയ്യടി ലഭിച്ചു. മുൻപും നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവശിച്ചിട്ടുള്ള സംവിധായകനാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്.
മാത്യുവിന്റെ സുഹൃത്തുക്കളായ രാജേഷേട്ടനായി ശരത് സഭയും, കണ്ണനായി റോഷൻ ഷാനവാസും എത്തുന്നത് ചിത്രത്തിന്റെ ഫൺ യാത്ര കൂടുതൽ സുന്ദരമാക്കുന്നു. ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ അത് പ്രേക്ഷകനെ കൂടുതൽ ആകർഷകമാക്കുന്നതിൽ ദൃശ്യങ്ങളുടെ പങ്ക് വലുതാണ്. മിഴിവാർന്ന ദൃശ്യങ്ങൾക്ക് പിന്നിൽ അഭിലാഷ് ശങ്കറാണ്.
സിനിമ കൈകാര്യം ചെയ്യുന്ന ഹൊറർ കോമഡി മലയാള സിനിമയിലെ പതിവ് കാഴ്ചയല്ല എന്നത് ആസ്വാദകർക്ക് പുത്തൻ അനുഭവം നൽകുന്നു. ഒപ്പം പ്രണയവും സിനിമയിൽ പ്രധാന വിഷമായെത്തുന്നു. സിനിമ കാഴ്ചക്കാർക്ക് മടുക്കാത്ത ചിരിയും ഭയവും പുത്തൻ കാഴ്ചയാകുമെന്നുറപ്പാണ്. അബ്ബാസ് തിരുനാവ, സജിൻ അജി, ദീപൻ പട്ടേൽ എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.



Be the first to comment