‘ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരണം’; ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. വിശാലമായ രാജ്യാന്തര ഇടപെടല്‍ ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും യൂറോപ്പ് അടക്കം ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്നും നെതന്യാഹു വ്യക്തമാക്കി. 

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടയല്‍, ദീര്‍ഘദൂര മിസൈല്‍ ശേഷി പ്രദര്‍ശിപ്പിക്കല്‍, അന്താരാഷ്ട്ര ഊര്‍ജ വിതരണത്തെ അപകടത്തിലാക്കല്‍, സാധാരണക്കാര്‍ക്കെതിരായ ആക്രമണം എന്നിവ ചൂണ്ടാക്കാട്ടിയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ ലോകത്തെയാകെ അപകടത്തിലാക്കുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. മറ്റ് രാജ്യങ്ങളിലെ കൂടി നേതാക്കള്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണേണ്ട സമയമാണിത്. ചില രാജ്യങ്ങള്‍ ഇത്തരത്തിലേക്ക് നീങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരേണ്ടത് ആവശ്യമാണ് – അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനിവെ വൈദ്യുത നിലയങ്ങള്‍ ആക്രമിച്ചാല്‍ വന്‍ തിരിച്ചടിയെന്ന് ഇറാന്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പ്രതികാര നടപടി ഉടന്‍ ഉണ്ടാകുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. എണ്ണ വില കുതിച്ചുയരുമെന്നും ഇറാന്റെ മുന്നറിയിപ്പ്.

ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെതാണ് പ്രസ്താവന. ക്ലോസ്, ഷോര്‍ട്ട്, മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്ന സൈനിക കേന്ദ്രമാണ് തകര്‍ത്തത്. ടെഹ്റാന്റെ തെക്കുകിഴക്കുള്ള ബര്‍ജമാലി കുന്നുകളിലാണ് ആക്രമണം നടത്തിയതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*